രേണുക വേണു|
Last Modified വെള്ളി, 29 മാര്‍ച്ച് 2024 (10:47 IST)
SBI Account: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുടെ അക്കൗണ്ട് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തുക. ബാങ്കിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം വരുന്നുണ്ട്. ഈ സന്ദേശത്തില്‍ കാണുന്ന ലിങ്ക് തുറന്ന് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ അത് തട്ടിപ്പിലാണ് അവസാനിക്കുക.
ചിത്രത്തില്‍ കാണുന്നതു പോലെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ SBI Yono അക്കൗണ്ട് ബ്ലോക്ക് ആകുമെന്നാണ് ഈ സന്ദേശത്തില്‍ പറയുന്നത്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഒരു ലിങ്കും SMS ല്‍ കൊടുത്തിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എത്തുന്ന വെബ് സൈറ്റ് ഒറ്റ നോട്ടത്തില്‍ SBI യുടെ സൈറ്റ് തന്നെയാണെന്ന് തോന്നും. എന്നാല്‍ ഇത് വ്യാജ സൈറ്റാണ്. വ്യക്തിഗത വിവരങ്ങള്‍ ഈ സൈറ്റില്‍ പങ്കുവെച്ചാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും.
ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും SMS വന്നാല്‍ നിങ്ങളുടെ ബ്രാഞ്ചുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രം തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യുക.