അല്‍ഖോബാറിലും തൊഴിൽ പ്രശ്നം രൂക്ഷം; എഴുന്നൂറോളം തൊഴിലാളിക‌ൾ പ്രതിസന്ധിയിൽ

അല്‍ഖോബാറിലും തൊഴിലാളികള്‍ക്ക് ദുരിതം

സൗദി| aparna shaji| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (08:12 IST)
സൗദി അറേബ്യയിലെ അൽഖോബാറിലും മാസ ശമ്പളം കിട്ടാതെ കുടുങ്ങി കിടക്കുന്നത് 700 ഓളം ഇന്ത്യക്കാർ. സാദ് കമ്പനിയിലെ എഴുന്നൂറോളം തൊഴിലാളികളാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കന്നത്. ശമ്പളത്തോടൊപ്പം ഭക്ഷണവും ലഭിക്കാതെയാണ് ഇവർ കുറച്ച് മാസങ്ങളായി ജോലി ചെയ്യുന്നത്. പ്രതിസന്ധി ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. ഇതുവരെ കാര്യമായ ഇടപെടലുകൾ ഇന്ത്യൻ എംബസികൾ നടത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി.

ഭൂരിഭാഗം പേരുടെയും താമസരേഖയും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകളുടെയും കാലാവധി കഴിഞ്ഞു. മതിയായ ചിക്തിസ ലഭിക്കാതെ മൂന്ന് തൊഴിലാളികള്‍ ഇവിടെ മരണപ്പെട്ടതായും തൊഴിലാളികള്‍ പറയുന്നു. നാട്ടില്‍ പോകണമെന്ന തൊഴിലാളികളുടെ അപേക്ഷയോടു പോലും കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :