മോഡിയുടെ ക്ലീന്‍ ചലഞ്ചില്‍ തരൂരും പങ്കെടുക്കും

ന്യൂഡല്‍ഹി| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (11:14 IST)
ശുചിത്വ ഇന്ത്യ പരിപാടികളില്‍ മുന്നിട്ടിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം കോണ്‍ഗ്രസ് എം പി ശശി തരൂര്‍ സ്വീകരിച്ചു. ശുചിത്വ പ്രചാരണത്തില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.

സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമാകാന്‍ ശശി തരൂരിനെ കൂടാതെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, പ്രമുഖ വ്യവസായി അനില്‍ അംബാനി, സിനിമാതാരങ്ങളായ കമല്‍ഹാസന്‍, സല്‍മാന്‍ഖാന്‍, പ്രിയങ്ക ചോപ്ര, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗസ്വാമി രാംദേവ് എന്നിവരെയാണ് മോഡി ക്ഷണിച്ചത്.

മോഡിയുടെ ആഹ്വാനം സ്വീകരിക്കുന്നതായി സചിന്‍ ടെണ്ടുല്‍കറും പ്രിയങ്ക ചോപ്രയും വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :