ശുചിത്വ ഭാരതത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (08:35 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത അഭിയാന്‍ പദ്ധതിക്ക് ഇന്ന് രാജ്യമെങ്ങും തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഡല്‍ഹിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന രാജ്പഥിലാണ് ചടങ്ങുകള്‍. പ്രധാനമന്ത്രിയും ശുചിത്വ യജ്ഞത്തില്‍ പങ്കാളിയാകും.

അതിനു ശേഷം രാജ്യമൊട്ടാകെയുളള മുപ്പത് ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഇന്ന് പൊതു അവധിയാണെങ്കിലും ഉദ്യോഗസ്ഥര്‍ ഓഫീസുകളിലെത്തി പരിപാടികളില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ശുചിത്വ യജ്ഞം നടക്കും. ഗാന്ധി ജയന്തി ദിനമായ ഇന്നു മുതല്‍ 11 വരെ നടക്കുന്ന പരിസര ശുചീകരണ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയാണു നടപ്പിലാക്കുന്നതെന്നു സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ അറിയിച്ചു.

ബിജെപി പ്രവര്‍ത്തകരും അനുഭാവികളും 11 വരെ നടക്കുന്ന ശുചീകരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്യും. മറ്റ് പരിവാര്‍ സംഘടനകളും ഇത്തരം പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :