പി‌ഐ‌ഒ കാര്‍ഡുകള്‍ക്ക് ആജീവനാന്ത വിസ; നടപടികള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (09:57 IST)
മറ്റ് രാജ്യങ്ങളില്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പിഐഒ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്ത നല്‍കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്ടികള്‍ പൂര്‍ത്തിയാക്കി. പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പേ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ഇക്കാര്യത്തില്‍ നിലവിലുള്ള ചട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. 1999-ലെ പിഐ ഒ ചട്ടങ്ങളിലാണ് ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തിയത്. ഇതു പ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങുന്ന പിഐഒ കാര്‍ഡുടമകള്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥന്‍ ഇനി മുതല്‍ ഉണ്ടാകില്ല.

ഇന്ത്യന്‍ പൗരന്‍മാരെ വിവാഹം ചെയ്ത വിദേശികള്‍, അച്ഛനമ്മമാര്‍ ഇന്ത്യന്‍ വംശജരായവര്‍, ഇന്ത്യന്‍ പൗരന്‍മാരായ അച്ഛനമ്മമാരുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് പി‌ഐ‌ഒ കാര്‍ഡ് നല്‍കുന്നത്.
1999-ലാണ് ഈ കാര്‍ഡ് നല്‍കുന്നത് ഇന്ത്യ തുടങ്ങിയത്. നിലവില്‍ 2010 വരെ 52,264 പേര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍, ബംഗ്ലൂദേശ്, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ കാര്‍ഡ് നല്‍കാറില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :