സരിതാ ദേവിക്ക് ഒരുവര്‍ഷത്തേക്ക് വിലക്ക്

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:35 IST)
ബോക്സിംഗ് താരം സരിതാ ദേവിക്ക് രാജ്യാന്തര ബോക്സിംഗ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തി. വിലക്കിനു പുറമെ സരിത 1000 സ്വിസ് ഫ്രാങ്ക് പിഴയും നല്‍കണമെന്നാണ് ഫെഡറേഷന്‍ നിര്‍ദ്ദേശിച്ചിരികുന്നത്. ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഏഷ്യന്‍ ഗെയിംസ് സെമിഫൈനലില്‍ കൊറിയന്‍ താരത്തിനനുകൂലമായി റഫറിമാര്‍ പക്ഷപാതം കാണിച്ചുവെന്നാരോപിച്ചു വെങ്കല മെഡല്‍ സ്വീകരിക്കാന്‍ സരിതാ ദേവി വിസമ്മതിച്ചിരുന്നു. ഇതിനു പിന്നീട് മാപ്പു പറയുകയും ചെയ്തു. എന്നാല്‍ സരിതയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ഫെഡറേഷന്‍ തീരുമാനം.

എന്നാല്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ പ്രശ്നത്തി ഇടപെട്ടതിനേ തുടര്‍ന്നാണ് ഒരുവര്‍ഷത്തെ വിലക്കും പിഴയിലേക്കും നടപടി ഒതുങ്ങാന്‍ കാരണമായത്. സരിതാ ദേവിയെയും മൂന്നു പരിശീലകരെയും രാജ്യാന്തര അമച്വര്‍ ബോക്സിങ് അസോസിയേഷന്‍ (എഎബിഎ) നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :