ശിക്ഷയില്ല: സരിതാ ദേവിക്ക് കര്‍ശന താക്കീത്

ഇഞ്ചിയോണ്‍| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (13:28 IST)
മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വനിതാ ബോക്‌സര്‍ സരിതാദേവിക്ക് കര്‍ശന താക്കീത് നല്‍കിയാല്‍ മതിയെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ( ഒസിഎ) തീരുമാനിച്ചു. സരിതാദേവിയുടെ നിരുപാധിക മാപ്പപേക്ഷ കണക്കിലെടുത്താണ് തീരുമാനം.

ദക്ഷിണകൊറിയയുടെ ജീന പാര്‍ക്കിനെതിരായ സെമിഫൈനല്‍ മത്സര പരാജയത്തിനുശേഷം റിങ്ങില്‍വെച്ചും മെഡല്‍ദാനവേദിയിലും സരിത പ്രതിഷേധം അറിയിച്ചിരുന്നു. മെഡല്‍ കഴുത്തിലണിയാന്‍ വിസമ്മതിക്കുകയും പിന്നീടത് കൊറിയന്‍ താരത്തിന്റെ കഴുത്തിലണിയിക്കുകയും ചെയ്തിരുന്നു.

റഫറിമാരുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മെഡല്‍ നിരസിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ നടന്നത്. ഇതേത്തുടര്‍ന്ന് സരിതാദേവിക്കെതിരേ വിലക്ക് അടക്കമുളള അച്ചടക്കനടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :