സാര്‍ക്ക് രാജ്യങ്ങള്‍ക്ക് സാറ്റലൈറ്റ് സമ്മാനം!

സാര്‍ക്ക്,സാറ്റലൈറ്റ്,മോഡി
ശ്രീഹരിക്കോട്ട| VISHNU.NL| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (13:26 IST)
അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതോടെ ബഹിരാകാശ രഗത്ത് ഇന്ത്യ ലോക ശക്തിയായി എന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപഗ്രഹം നിര്‍മ്മിക്കാന്‍
ഐഎസ്ആര്‍ഒയിലെ ശാസത്രജ്ഞരോട് നിര്‍ദ്ദേശിച്ചു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ അധികാരത്തിന് വേണ്ടിയല്ല നടത്തുന്നത്,​ മറിച്ച് മാനവരാശിക്കു വേണ്ടിയുള്ള സേവനം കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാന മന്ത്രി അയല്‍രാജ്യങ്ങള്‍ക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കണം സാര്‍ക് ഉപഗ്രഹം എന്ന് അഭിപ്രാ‍യപ്പെട്ടു.

അത്തരമൊരു ഉപഗ്രഹത്തിന്റെ സഹായത്താല്‍ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കണം. രാജ്യത്തെ ലക്ഷക്കണക്കിനുള്ള യുവാക്കള്‍ക്ക് അവസരങ്ങള്‍ തുറന്നു നല്‍കാനും ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തണം- മോദി ചൂണ്ടിക്കാട്ടി. തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :