സഹകരണത്തിന്റെ പുതുയുഗത്തിനായി മോഡിയുടെ കത്ത്

 നരേന്ദ്ര മോഡി , സുഷമാ സ്വരാജ് , ശൈഖ് ഹസീന
ധാക്ക| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (12:26 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് കത്തയച്ചു. ഇരുരാജ്യങ്ങളുംതമ്മില്‍ ബന്ധം ശക്തമാക്കുന്നതിനും സഹകരണത്തിന്റെ പുതുയുഗം തുടങ്ങണമെന്നും മോഡി കത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടുദിവസത്തെ ബംഗ്ലാദേശ് പര്യടനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് കൈമാറി.

ധാക്കയിലെത്തിയ സുഷമാ സ്വരാജ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ ഹസ്സന്‍ മുഹമ്മദുമായും കൂടിക്കാഴ്ച നടത്തി. കുറ്റവാളികളെ പരസ്പരം കൈമാറുന്ന കാര്യത്തിലും ടീസ്ത നദീജലത്തര്‍ക്കവു മായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

ഉള്‍ഫ നേതാവ് അനൂപ് ചെട്ടിയയെ കൈമാറണമെന്ന് ഇന്ത്യയും ധാക്കയിലെ ഉപഗ്രഹനഗരത്തില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതി നൂര്‍ഹുസൈനെ വിട്ടുതരണമെന്ന് ബംഗ്ലാദേശും ആവശ്യപ്പെട്ടു.
ടീസ്ത നദിയിലെ ജലത്തിന്റെ ഒരുപങ്ക് ബംഗ്ലാദേശിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ പൊതു അഭിപ്രായം തേടുമെന്നും സുഷമാ സ്വരാജ് ഉറപ്പുനല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :