ഹൈദരാബാദ്:|
Last Modified ശനി, 26 ജൂലൈ 2014 (09:49 IST)
തന്നെ പാകിസ്താന്റെ മരുമകളെന്ന് വിശേഷിപ്പിച്ചതില്‍ പൊട്ടികരഞ്ഞ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ പൊട്ടിക്കരഞ്ഞത്.
എന്റെ ദേശീയതയെ ചോദ്യം ചെയ്യരുത്. രാജ്യത്തിന് വേണ്ടി എത്രയെത്ര നേട്ടങ്ങളാണ് താന്‍ സ്വന്തമാക്കിയത്. എന്നിട്ടും താന്‍ തന്റെ ദേശീയത ഇടക്കിടെ ഇങ്ങനെ വീണ്ടും തെളിയിക്കേണ്ടി വരുന്നു. വേറെ ഏതെങ്കിലും രാജ്യത്താണെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ
അഭിമുഖത്തില്‍ സാനിയ പൊട്ടിക്കരഞ്ഞുകൊണ്ടു ചോദിച്ചു.
തന്നെ പാകിസ്ഥാന്റെ മരുമകള്‍ എന്ന് വിശേഷിപ്പിച്ചത് തന്നെ ഞെട്ടിച്ചുവെന്നും താന്‍ പാകിസ്ഥാന്‍ പൌരനെ വിവാഹം കഴിച്ചതിനാലാണൊ അതൊ താന്‍ സ്ത്രീ ആയത് കൊണ്ടാണൊ താന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് സാനിയ ചൊദിക്കുന്നു
എന്തുകൊണ്ടാണ് ഇത്തരം അനുഭവങ്ങള്‍ തനിക്കുണ്ടാകുന്നതെന്നറിയില്ലെന്നും തന്റെ ദേശസ്നേഹം തെളിയിക്കാന്‍ താന്‍ ഞരമ്പ് മുറിക്കണമോ എന്നും സാനിയ ചോദിച്ചു നേരത്തെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി സാനിയയെ നിയമിച്ചതിനെതിരെ തെലങ്കാനയിലെ ബിജെപി നേതൃത്വം രംഗത്ത് വന്നിരുന്നു.എന്നാല്‍ ഈ പരാമര്‍ശത്തെ ബിജെപിയുടെ ദേശിയ നേതൃത്വം തള്ളിയിരുന്നു.