ന്യൂഡല്‍ഹി|
Last Modified വെള്ളി, 4 ജൂലൈ 2014 (12:32 IST)
കാബൂളില്‍ നിന്നും ഡല്‍ഹിയേക്ക് വരികയായിരുന്ന സ്‌പൈസ് ജറ്റ് വിമാനം റോക്കറ്റാക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.വെളളിയാഴ്ച ഉച്ചക്ക് 12.30ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു റോക്കറ്റ് ആക്രമണം. വിമാനത്തില്‍ 100 ലേറെ യാത്രക്കാരുണ്ടായിരുന്നു
തീവ്രവാദികള്‍
കാബൂള്‍ വിമാനത്താവളത്തിലുള്ള സൈനികക്യാമ്പിനെ ലക്ഷ്യമാക്കിയാണ്
റോക്കറ്റ് അയച്ചതെന്നു കരുതപ്പെടുന്നു. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ഹാങ്ങര്‍ തകര്‍ന്നു തീപിടിച്ചു. നാറ്റോയുടെതടക്കമുള്ള സൈനികക്യാമ്പ് വിമാനത്താവളത്തിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്.
ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്താനിലേക്കുള്ള വിമാനസര്‍വീസുകളെക്കുറിച്ച് വ്യോമയാന മന്ത്രാലയം ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.