ഫേസ്ബുക്ക് സൌഹൃദത്തിന്റെ മറവില്‍ പീഡനം: യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 25 ജൂണ്‍ 2014 (15:01 IST)
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
ശ്രീകാര്യം ചെറുവക്കല്‍ തുറുവിക്കല്‍ കുളത്തിനടുത്ത് അക്കരവിളയില്‍ ഹരിവിഹാറില്‍ താമസിക്കുന്ന അച്ചു എന്ന അഖില്‍ (21) ആണ്‌ പൊലീസ് വലയിലായത്.

പെണ്‍കുട്ടിയെ ഇവരുടെ സുഹൃത്ത് വഴിയാണ്‌ അഖില്‍ പരിചയപ്പെട്ടത്. മണ്ണന്തല മേലാം‍കോട് സ്വദേശിനിയായ 18 കാരിയാണ്‌ പീഡനത്തിനിരയായത്. പെണ്‍കുട്ടിയുമായി ഒളിച്ചോടിയ അഖില്‍
ആദ്യം പുനലൂരിലേക്കും പിന്നീട് സുഹൃത്തിന്‍റെ ബന്ധുവീടുള്ള തെങ്കാശിയിലും ഇതിനുശേഷം പുനലൂരിലെ റിഹാബിലിറ്റേഷന്‍ സെന്‍ററിലും പാര്‍പ്പിച്ചു.

ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ചാണ്‌ അഖിലിനെ അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണെന്നും പൊലീസ് വെളിപ്പെടുത്തി. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ മാല പണയം വച്ച് ഇയാള്‍ 14,000 രൂപ കൈക്കലാക്കിയതായും പരാതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :