മുംബയ്|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (11:11 IST)
നരഹത്യ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മൊഴി രേഖപ്പെടുത്താന്‍ ഇന്ന് മുംബയ് കോടതിയില്‍ ഹാജരാകും. 2002 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിലായിരുന്ന
താരം ഓടിച്ചിരുന്ന കാറിടിച്ച് ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് സല്‍മാല്‍ കോടതിയില്‍ ഹാജരാകുന്നത്.
നേരത്തെ അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചത് താനല്ലെന്ന സൽമാന്റെ വാദം സാക്ഷി വിസ്താരത്തിനിടെ പൊളിഞ്ഞിരുന്നു. ഇതോടെ കാലതാമസം നേരിട്ട വിചാരണ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതിയില്‍ വിചാരണ നേരിടുന്നതിനാല്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് സല്‍മാന്‍ ഹര്‍ജി നല്‍കി.