തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (10:29 IST)
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി അശോക് ഭൂഷണ്‍ ചുമതലയേറ്റു. രാവിലെ ഒമ്പതുമണിക്ക് രാജ്‌ഭവനില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു സംസ്ഥാനത്തിന്റെ മുപ്പതാമത് ചീഫ് ജസ്റ്റിസ് ആയി അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞ ചെയ്തത്.
അശോക് ഭൂഷണെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു കൊണ്ടുള്ള രാഷ്‌ട്രപതിയുടെ ഉത്തരവ് ചടങ്ങില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വായിച്ചു. തുടര്‍ന്ന്, ഗവര്‍ണര്‍ പി സദാശിവം പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആക്‌ടിംഗ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്‌ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. രാഷ്‌ട്രപതി ഇത് അംഗീകരിച്ചതോടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഇദ്ദേഹം നിയമിതനായത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ അശോക് ഭൂഷണ്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ആയിരിക്കെയാണ് കഴിഞ്ഞവര്‍ഷം ജൂലൈ 10ന് കേരള ഹൈക്കോടതി ജഡ്ജിയായത്. ഓഗസ്റ്റ് ഒന്നിന് ആക്‌ടിംഗ് ചീഫ് ജസ്റ്റിസായി.