കല്‍ക്കരിപ്പാടം അഴിമതിക്കേസ്: മന്‍‌മോഹന്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 25 മാര്‍ച്ച് 2015 (17:35 IST)
കല്‍ക്കരിപാടം അഴിമതി കേസില്‍ തന്നെ പ്രതി ചേര്‍ത്തതിനെതിരെ
പ്രധാമന്ത്രി മന്‍മോഹന്‍സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ കോടതിയുടെ നടപടിയ്ക്കെതിരെ മന്മോഹന്‍ സിംഗ് ഹര്‍ജി നല്‍കി. കേസില്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ മന്മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലും, സുപ്രീം കോടതി അഭിഭാഷകനായ കെടിഎസ് തുളസിയുമാണ് കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകുക.

കഴിഞ്ഞ ബുധനാഴ്ച കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ മന്‍മോഹന്‍ സിംഗിനെ ദല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതി ചേര്‍ത്തിരുന്നു. അദ്ദേഹത്തോട് ഏപ്രില്‍ എട്ടിനു നേരിട്ടു ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.


2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് മന്മോഹന്‍ സിംഗ് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക്
അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു കൊടുത്തു എന്നതാണ് കേസ്. ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :