സല്‍മാന്‍ ഖാന്‍ പ്രതിയായ നരഹത്യകേസ്: വിധി ഇന്ന്

മുംബൈ| JOYS JOY| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (08:55 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിയായ നരഹത്യ കേസില്‍ മുംബൈ ഹൈക്കോടതി ഇന്ന് വിധി പറയും. മൂന്നു ദിവസമായി നടന്നുവന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് എ ആര്‍ ജോഷി തുറന്ന കോടതിയില്‍ ബുധാഴ്ച വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്.

കേസില്‍ പ്രധാന സാക്ഷിയായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ മൊഴി വിശ്വസനീയമല്ലെന്നുള്ള പ്രധാനപ്പെട്ട നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. രവീന്ദ്ര പാട്ടീല്‍ 2007ല്‍ മരിച്ചിരുന്നു. സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.

2002ല്‍ സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടമാണ് കേസിനാധാരം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന്, സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. എന്നാല്‍, അന്നുതന്നെ സല്‍മാന് ഹൈക്കോടതിയില്‍ നിന്ന്
ജാമ്യം ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :