കൊൽക്കത്ത|
JOYS JOY|
Last Modified ശനി, 5 ഡിസംബര്‍ 2015 (13:40 IST)
കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി, അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം.
നിലവില്‍ അവസാന സ്ഥാനത്തുള്ള മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ തോല്പിച്ചത്. സോണി നോർദെയുടെ ഇരട്ട ഗോളുകളാണ് മുംബൈയെ വിജയത്തോടെ കളിയരങ്ങ് ഒഴിയാന്‍ സഹായിച്ചത്. പെനാൽറ്റിയിലൂടെ സുനിൽ ഛേത്രിയാണ് മുംബൈയുടെ മറ്റൊരു ഗോള്‍ നേടിയത്.
ഇസുമിയും പെനാൽറ്റിയിലൂടെ ഇയാൻ ഹ്യൂമുമാണ് കൊൽക്കത്തയ്ക്ക് വേണ്ടി വല കുലുക്കിയത്.