മുംബൈയില്‍ നിന്ന് അഹമ്മദബാദിലെത്താന്‍ ഇനി വെറും രണ്ട് മണിക്കൂര്‍

ന്യൂഡല്‍ഹി| JOYS JOY| Last Updated: തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (17:10 IST)
മുംബൈയില്‍ നിന്ന് അഹമ്മദബാദിലെത്താന്‍ ഇനി വെറും രണ്ട് മണിക്കൂര്‍. നിലവില്‍ ഏഴു മണിക്കൂര്‍ ആണ് മുംബൈ - അഹമദാബാദ് ട്രയിന്‍ യാത്രാസമയം. ഇതാണ് പുതിയ ബുള്ളറ്റ് ട്രയിന്‍ വരുന്നതോടു കൂടി രണ്ടു മണിക്കൂര്‍ ആയി ചുരുങ്ങുന്നത്. ജപ്പാനുമായി സഹകരിച്ചാണ് പുതിയ ബുള്ളറ്റ് ട്രയിന്‍ എത്തുന്നത്. ഡിസംബര്‍ 11ന് ഇന്ത്യയില്‍ എത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഇക്കാര്യം സംസാരിച്ച് തീരുമാനത്തിലെത്തും.

അതിവേഗ തീവണ്ടി ഇടനാഴികള്‍ വരുന്നതിന്റെ ഭാഗമായാണ് മുംബൈ - അഹമ്മദബാദ് ട്രയിന്‍ ബുള്ളറ്റ് ട്രയിന്‍ എത്തുന്നത്. താമസിയാതെ മറ്റു പാതകളിലും ബുള്ളറ്റ് ട്രയിന്‍ എത്തിത്തുടങ്ങും. അതിവേഗ ബുള്ളറ്റ് ട്രയിനിന് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ന്യൂഡല്‍ഹി - ആഗ്ര റൂട്ടിലോടുന്ന ഗതിമാന്‍ എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് ഇതിന്റെ വേഗത. ഡല്‍ഹി - ഭോപ്പാല്‍ ശതാബ്‌ദി 150 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നുണ്ട്.

കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാന്‍ സന്ദര്‍ശിക്കുന്നതിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ആബെയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയുടെ ബുള്ളറ്റ് ട്രയിന്‍ പദ്ധതിയുമായി സഹകരിക്കാമെന്ന് ഉറപ്പു നല്കിയിരുന്നു. മോഡിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ ഒന്നായിരുന്നു ബുള്ളറ്റ് ട്രയിന്‍.

അതേസമയം, ജപ്പാന്‍ അന്താരാഷ്‌ട്ര കോര്‍പ്പറേഷന്‍ ഏജന്‍സി 505 കിലോമീറ്റര്‍ മുംബൈ - അഹമ്മദബാദ് ഇടനാഴി പണിയുന്നത് സംബന്ധിച്ച് പഠനം നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :