മോഡി മാജിക് അവസാനിച്ചിട്ടില്ല, തൊഴിലാളികള്‍ക്ക് ശമ്പളം കൂടുതല്‍ ലഭിക്കും

ശമ്പളം, തൊഴിലാളികള്‍, കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (15:05 IST)
കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ എത്തിയതും രാജ്യത്ത് ഭരണ സംവിധാനം കാര്യക്ഷമമായതും, കേന്ദ്രസര്‍ക്കാരിന്റെ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനുള്ള നടപടികളും രാജ്യത്തെ വന്‍‌കിട കമ്പനികളിലെ തൊഴിലാളികള്‍ക്ക് മുതല്‍കൂട്ടാകും. ഇത്തവണ എക്കാലത്തേയും മികച്ച ശമ്പളവര്‍ധനവാണ് തൊഴിലാളികളെ കാത്തിരിക്കുന്നത്. എച്ച് ആര്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ആവോണ്‍ ഹെവിറ്റിന്റെ സര്‍വ്വേയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലൈഫ് സയന്‍സ്, മീഡിയ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഈ ശമ്പളവര്‍ദ്ധവ് പ്രതീക്ഷിക്കാമെന്ന് സര്‍വ്വേ പറയുന്നു.

ഈ മേഖലയിലെ കമ്പനികളില്‍ ഇത്തവണ 10.6 ശതമാനമായിരിക്കും കൂടിയ ശമ്പളവര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. കഴിഞ്ഞ തവണത്തേതിലും കൂടുതലായിരുന്നു ഇത്. 10.4 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ ദേശീയശരാശരി. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ മേഖലകളില്‍ 12.2 ശതമാനമെങ്കിലും വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ലൈഫ് സയന്‍സ് 12, മാധ്യമങ്ങളില്‍ 11.8, കെമിക്കല്‍സ് 10.8, ഐ ടി സെക്ടറില്‍ 10.7, ടെലികോം 9.9, ട്രാന്‍സ്‌പോര്‍ട്ട് 9.9 എന്നിങ്ങനെ പോകുന്നു മറ്റ് പ്രധാന രംഗങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്ന ശമ്പളവര്‍ധനവ്.

ഇതോടെ ഇത്തവണ ഏഷ്യ - പസഫിക് മേഖലയിലെ ഏറ്റവും കൂടിയ ശമ്പളവര്‍ദ്ധനവ് ഇന്ത്യയിലാകും. ഇന്ത്യയിലെ 580 കമ്പനികളില്‍ നിന്നാണ് സര്‍വ്വേയ്ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. എന്നാല്‍ ശമ്പളവര്‍ധനവ് കമ്പനികളുടെ പ്രവര്‍ത്തന മികവ് അനുസരിച്ച് ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെന്ന് സര്‍വ്വേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവനത്തേക്കാള്‍ ശമ്പളവര്‍ധനവില്‍ മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തിലെ സുസ്ഥിരമായ സര്‍ക്കാരും നിയന്ത്രണത്തിലാകുന്ന പണപ്പെരുപ്പവും വ്യാവസായിക മേഖലയിലുണ്ടാക്കിയിരിക്കുന്ന ഉണര്‍വ്വാണ് ഇതിനു കാരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :