ഞാന്‍ മരിച്ചിട്ടില്ല; ''നിങ്ങള്‍ കാത്തിരിക്കുക ഉടന്‍ തിരിച്ചുവരും''

റിസര്‍വ് ബാങ്ക് , ഒരു രൂപ നോട്ട് , കേന്ദ്രസര്‍ക്കാര്‍ , സര്‍ക്കാര്‍
മുംബൈ| jibin| Last Modified ശനി, 14 ഫെബ്രുവരി 2015 (20:37 IST)
എല്ലാവര്‍ക്കും ഇഷ്‌ടമാകുന്ന പരിഷ്‌കരണങ്ങളുമായി അച്ചടി നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. ഒരു കാലത്ത് കൈമാറ്റം ചെയ്യപ്പെടുന്നതില്‍ മുന്‍ പന്തിയില്‍ നിന്ന നോട്ടായിരുന്നു ഒരു രൂപാ നോട്ടുകള്‍ എന്നാല്‍ 1994 -ലില്‍ കേന്ദ്രസര്‍ക്കാര്‍ ഈ നോട്ടുകളുടെ അച്ചടി നിര്‍ത്തുകയായിരുന്നു.

ഇരുവശങ്ങള്‍ക്കും റോസും പിങ്കും ഇഴചേര്‍ന്ന നിറമായിരിക്കും പുറത്ത് വരാന്‍ പോകുന്ന ഒരു രൂപാ നോട്ടുകളുടേത്. മുഖഭാഗത്ത് അശോകചക്രവും, മധ്യഭാഗത്തായി ഒന്നെന്ന സംഖ്യയും. മറുവശത്ത് ഒഎന്‍ജിസിയുടെ പര്യവേക്ഷണ കപ്പലായ 'സാഗര്‍ സാമ്രാട്ടിന്റെ' ചിത്രവും 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

എന്നാല്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായിട്ടാണ് ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാണ്യമുദ്രണ നിയമത്തിന് കീഴെയുള്ള നാണയങ്ങള്‍ക്ക് പകരമായി ഒരുരൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്കല്ല സര്‍ക്കാര്‍ നേരിട്ടാണ് അച്ചടിച്ചിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :