സെയ്‌ഫ് അലിഖാനന്റെ പത്മശ്രീ തുലാസില്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (17:25 IST)
ബോളിവുഡ്‌ താരം സെയ്‌ഫ് അലിഖാന്‌ പത്മശ്രീ പുരസ്‌കാരം നഷ്‌ടമായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. രണ്ടുവര്‍ഷം മുമ്പ് മുംബൈയില്‍ നടന്ന അടിപിടിക്കേസില്‍ പ്രതിയായ സ്യ്ഫിനെതിരേ കുറ്റം ചുമത്തിയതോടെയാണ് താരത്തിന് പുരസ്കാരം നല്‍കിയ കാര്യം പുനഃ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാ‍ര്‍ തീരുമാനിച്ചിരുക്കുന്നത്.

2012ല്‍ മുംബൈയിലെ ഹോട്ടലുണ്ടായ സംഭവത്തില്‍ സെയിഫിനെതിരെ കുറ്റം ചുമത്തിയത് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകനായ എസ്‌ സി അഗര്‍വാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ പരാതി നല്‍കിയിരുന്നു. ഇതാണ്‌ സെയ്‌ഫിന്റെ പത്മശ്രീ പുനപരിശോധിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്‌.

മുംബൈയിലെ ഹോട്ടലിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ സെയ്‌ഫ് അലിഖാനും ഒപ്പമുണ്ടായിരുന്ന രണ്ട്‌ സുഹൃത്തുക്കളുമാണ്‌ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്‌. മൂവരും ചേര്‍ന്ന്‌ ഒരു ബിസ്സിനസ്സുകാരനെയും അദ്ദേഹത്തിന്റെ ഭാര്യാ പിതാവിനെയും മര്‍ദ്ദിച്ചതായും ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടാക്കിയതായും പരാതിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

സെയ്‌ഫിനൊപ്പം സുഹൃത്തുക്കളായ ഷാഹീല്‍ ലഡക്‌, ബിലാല്‍ അമ്‌റോഹി എന്നിവരെയാണ്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :