ക്രിക്കറ്റിന്റെ ലൈബ്രറിയാണ് സച്ചിനെന്ന് മുംബൈ ക്യാപ്‌റ്റന്‍ ആദിത്യ താരെ

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (14:04 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വാനോളം പുകഴ്ത്തി മുംബൈ രഞ്ജി ക്രിക്കറ്റ് ടീം
ക്യാപ്‌റ്റന്‍ ആദിത്യ താരെ. ഒരു ദേശീയമാധ്യമത്തിനോട് സംസാരിക്കവെയാണ് മുംബൈ ക്യാപ്‌റ്റന്‍സച്ചിനെക്കുറിച്ച് വാചാലനായത്.

“ഞങ്ങളുടെ ടീം
യുവാക്കളുടേതാണ്. തെണ്ടുല്‍ക്കര്‍ സര്‍ വളരെ വലിയ സഹായമാണ് ഞങ്ങള്‍ക്ക് ചെയ്യുന്നത്. ഞങ്ങള്‍ക്ക് പ്രചോദനമാണ് അദ്ദേഹം. മുംബൈ ക്രിക്കറ്റില്‍ ഇപ്പോഴും അദ്ദേഹത്തിന് വലിയ താല്പര്യമാണ്”.

“സാധ്യമാകുമ്പോഴെല്ലാം തെണ്ടുല്‍ക്കര്‍ സര്‍ ഞങ്ങളോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. അദ്ദേഹം ഒരു ക്രിക്കറ്റ് ലൈബ്രറി പോലെയാണ്. ബാറ്റിംഗിനെക്കുറിച്ചും ബൌളിംഗിനെക്കുറിച്ചും ഫീല്‍ഡിംഗിനെക്കുറിച്ചും വിക്കറ്റ് കീപ്പിംഗിനെക്കുറിച്ചുമെല്ലാം എന്തു സംശയമുണ്ടെങ്കിലും അദ്ദേഹത്തോട് ചോദിക്കാം. നിങ്ങള്‍ക്ക് ശരിയായ ഉത്തരം ലഭിക്കും” - വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ആദിത്യ താരെ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :