രാജസ്ഥാന്‍|
സുബിന്‍ ജോഷി|
Last Updated:
ചൊവ്വ, 14 ജൂലൈ 2020 (14:33 IST)
രാജസ്ഥാനില്‍ അതിനാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി.
സച്ചിന്‍ പൈലറ്റിന് പകരം ഗോവിന്ദ് സിംഗ് ദൊസ്‌താര കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. കോണ്‍ഗ്രസ് വക്‍താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഈ വിവരം അറിയിച്ചത്.
സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏറെ ശ്രമിച്ചെങ്കിലും അത് നടപ്പായില്ല. മാത്രമല്ല, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ സച്ചിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സച്ചിന്‍ പൈലറ്റിനൊപ്പം മന്ത്രിമാരായ വിശ്വേന്ദ്ര സിംഗിനെയും രമേഷ് മീണയെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്.