1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rajasthan covid case

രാജസ്ഥാനിലെ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത് 106പേര്‍ക്ക്

Rajasthan
രാജസ്ഥാനിലെ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത് 106പേര്‍ക്ക്. പ്രതാപ്ഗഡ് ജില്ലയിലെ ജയിലിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 20263ആയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 16000ത്തോളം പേര്‍ രോഗമുക്തരായിട്ടുണ്ട്.
 
3840തോളം കേസുകളാണ് രാജസ്ഥാനില്‍ ചികിത്സതുടരുന്നത്. കൊവിഡ് രോഗം ബാധിച്ച് 459പേരാണ് മരണപ്പെട്ടിട്ടുള്ളത്. അതേസമയം രോഗം പടര്‍ന്നുപിടിച്ച മഹാരാഷ്ട്രയില്‍ 8822പേരാണ് മരിച്ചിട്ടുള്ളത്. രണ്ടുലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
അടുത്ത ലേഖനം
മകള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടെട്ടെയെന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ