സംസാരിച്ചത് സച്ചിൻ ടെൻഡുൽക്കറുമായാകും, ബിജെ‌പിയിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി സച്ചിൻ പൈലറ്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 11 ജൂണ്‍ 2021 (17:24 IST)
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റുമായി ബന്ധപ്പെട്ടെന്ന ബിജെപി വാദത്തെ പൊളിച്ച് സച്ചിൻ പൈലറ്റ്. തന്നോട് സംസാരിക്കാനുള്ള ധൈര്യം ബിജെപിക്കില്ലെന്നും സച്ചിൻ തുറന്നടിച്ചു.

ഞാനുമായി സംസാരിച്ചെന്ന അവകാശവാദങ്ങൾ കേട്ടിരുന്നു. റിത ബഹു​ഗുണ ജോഷിയാണല്ലോ സച്ചിനുമായി സംസാരിച്ചെന്ന് പറഞ്ഞത്. അവർ ചിലപ്പോൾ സച്ചിൻ ടെൻഡുൽക്കറുമായി സംസാരിച്ചിരിക്കും. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ല. സച്ചിൻ പറഞ്ഞു.


കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നുമുള്ള റിത ബഹു​ഗുണ ജോഷിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ. കോൺഗ്രസ് നേതാവായ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റും കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :