അപർണ|
Last Modified ഞായര്‍, 6 ജനുവരി 2019 (12:09 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് യുവതികൾ ശബരിമലയിൽ കയറിയതിന് ശേഷം നടയടച്ച് ശുദ്ധിക്രീയ നടത്തിയ സംഭവത്തില്‍ തന്ത്രിയുടെ വിശദീകരണം കിട്ടിയതിന് ശേഷം ഉചിതമായ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്.
തന്ത്രി ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കര്മ്മമായിരിക്കും എന്നാല്‍ അത് സുപ്രീംകോടതി വിധിക്കെതിരാണ്. തന്ത്രിയെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തന്ത്രിയെ വേണമെങ്കില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് സാധിക്കുമെന്നും കടകംപ്പള്ളി പറഞ്ഞു.
ശബരിമല തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോര്‍ഡാണ്. അതുകൊണ്ട് തന്നെ തന്ത്രി നല്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. അതില്‍ അയിത്താചാരത്തിന്റെ പ്രശ്നം പോലും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തന്ത്രിക്ക് അവകാശമില്ല. ആര്‍എസ്എസ് തന്ത്രിയെ ആയുധമാക്കുകയാണെന്നും കടകംപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.