ശബരിമലയിൽ യുവതീ പ്രവേശം ഉറപ്പാക്കിയത് സംഘപരിവാറിന്റെ വിജയദിനം പൊളിക്കാൻ?- അണിയറയിൽ നടന്നത് എന്ത്?

ശബരിമലയിൽ യുവതീ പ്രവേശം ഉറപ്പാക്കിയത് സംഘപരിവാറിന്റെ വിജയദിനം പൊളിക്കാൻ?- അണിയറയിൽ നടന്നത് എന്ത്?

Rijisha M.| Last Modified തിങ്കള്‍, 7 ജനുവരി 2019 (07:27 IST)
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ അക്രമണം അഴിച്ചുവിട്ടതിന് ഇനിയും തീർത്തും ശമനമായിട്ടില്ല. എന്നാൽ ശബരിമല യുവതീ പ്രവേശത്തിന് സർക്കാരിനെയും സിപിഎമ്മിനേയും പ്രേരിപ്പിച്ചത് ബിജെപിയുടെ വിജയദിനാഘോഷത്തിനുള്ള നീക്കമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ.

ശബരിമല നട അടയ്ക്കുന്ന 20ന് കേരളമാകെ വിജയദിനമായി ആഘോഷിക്കാൻ സംഘപരിവാർ തയാറാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യുവതികളെ കയറ്റാനുള്ള സർക്കാർ തീരുമാനം വന്നത്. ശബരിമലയിൽ യുവതികൾ കയറിയാൽ പ്രതിഷേധിക്കനായി ബിജെപി പ്രവർത്തകർ സന്നിധാനത്ത് ഉണ്ടായിരുന്നു.

മണ്ഡലകാലം മുതൽ പ്രതിഷേധക്കാർ അവിടെ തമ്പടിച്ചിരുന്നു. പല വട്ടവും പൊലീസുകാർക്ക് ഈ പ്രതിഷേധക്കാരുടെ മുന്നിൽ അടിയറവ് പറയേണ്ടിവന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള എല്ലാ കടമ്പകളും കടന്നുകൊണ്ടാണ് 2ന് പുലർച്ചെ യുവതീ പ്രവേശം ശബരിമലയിൽ ഉറപ്പാക്കിയത്.

സർക്കാറിന്റേയും പൊലീസിന്റേയും തീരുമാനങ്ങൾ എല്ലാം മറികടന്ന് ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കിയതു തങ്ങളാണെന്നു പ്രഖ്യാപിക്കാൻ പരിവാർ തയാറാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാറിന് ലഭിച്ചതിന്റെ പിന്നാലെയാണ് ശബരിമലയിൽ രണ്ട് യുവതികൾ കയറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :