സാര്‍ക്ക് ഉച്ചകോടി ഇന്ന് സമാപിക്കും; മോഡി ഷെരീഫിനെ കാണില്ല

കാഠ്മണ്ഡു| jibin| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (11:35 IST)
സൌത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി പകരാന്‍ ചേര്‍ന്ന പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടി ഇന്ന് സമാപിക്കും. അതേസമയം ഇന്ത്യ മുന്നോട്ട് വെച്ച മുന്ന് കരാറുകളില്‍ പാക്കിസ്ഥാന്‍ ഒപ്പ് വെക്കാത്തതും, പിന്തിരിപ്പന്‍ നയം തുടരുന്നതും ഉച്ചകോടിയുടെ ശോഭ കെടുത്തി. ഉച്ചകോടി പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് പുറത്ത് വരുന്ന് റിപ്പോര്‍ട്ട്.

അവസാന ദിവസമായ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടികാഴ്ച നടത്തില്ലെന്ന് വ്യക്തമായി. ഇരുവരും തമ്മില്‍ ഇതുവരെ നേരിട്ട് നോക്കുക പോലും ചെയ്തിട്ടില്ല. ഉച്ചകോടിയോടനുബന്ധിച്ച ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഗതാഗതം, സാങ്കേതികം തുടങ്ങി പ്രധാന മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും തമ്മില്‍ കരാറില്‍ ഒപ്പു വെക്കുകയും ചെയ്തു.

സാർക് രാജ്യങ്ങളിലെ പൗരന്മാർ തമ്മിൽ നല്ല ബന്ധം ഉണ്ടാവുബോള്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറെ അടുക്കുമെന്നും. അതുവഴി സാമ്പത്തിക വളര്‍ച്ചയിലേക്ക് എത്താന്‍ കഴിയുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
റോഡ്-റെയിൽ മാർഗം വഴിയുള്ള ബന്ധം സുപ്രധാനമാണെന്നും. വാണിജ്യം, നിക്ഷേപം, സഹായം, സഹകരണം, ഊഷ്മള ബന്ധം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ കാര്യങ്ങളെ നോക്കിക്കാണുന്നതെന്നും മോഡി പറഞ്ഞിരുന്നു.

ജമ്മുകാശ്മീര്‍ വിഘടനവാദികളുമായി പാകിസ്താന്‍ ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യ സെക്രട്ടറി തല ചര്‍ച്ച ഉപേക്ഷിച്ചത്. അതേസമയം പാകിസ്താനുമായി സമാധാനം നിറഞ്ഞ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :