ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി; ഇതുവരെ എട്ടുപേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 50ഓളം കേസുകള്‍

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹം പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി

ചെന്നൈ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (09:01 IST)
ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവരെയാണ് തമിഴ്നാട് പൊലീസ് നിരീക്ഷിക്കുന്നത്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 50 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോയമ്പത്തൂരില്‍ ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ പ്രത്യേകസംഘമാണ് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നത്.

സെപ്തംബര്‍ 22 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :