ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 22 ജനുവരി 2016 (08:09 IST)
രാജ്യത്ത് സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനം. നിരോധനം സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്‌ടര്‍ ജനറല്‍ (ഡി ജി എഫ് ടി) വ്യാഴാഴ്ച രാത്രി ഉത്തരവിറക്കി. നിരോധനം ഇന്നലെ രാത്രി മുതല്‍ നിലവില്‍ വന്നു.
നേരത്തെ, റബ്ബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. രണ്ടു തുറമുഖങ്ങളിലൂടെ നിര്‍ബാധം റബ്ബര്‍ ഇറക്കുമതി അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നും
ടയര്‍ വ്യവസായികള്‍
ഈ
തുറമുഖങ്ങളിലൂടെ ഇറക്കുമതി നിര്‍ബാധം നടത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തില്‍, വിജ്ഞാപനം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ്.