ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 15 ജനുവരി 2016 (18:07 IST)
മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭ എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സ്വാഭാവികമല്ലെന്നും അസ്വാഭാവികമാണെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി. മരണം അസ്വാഭാവികമാണെന്ന കാര്യം തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുനന്ദയുടെ മരണത്തിന്റെ കാരണം റേഡിയോ വികിരണശേഷിയുള്ള പൊളോണിയം ഉള്ളില്‍ ചെന്നല്ലെന്നാണ് പരിശോധനാഫലം. എന്നാല്‍, വിഷം ഉള്ളില്‍ ചെന്ന് തന്നെയാണ് മരണമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുന്നുണ്ട്.
പരിശോധനാഫലം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ ഡല്‍ഹി പൊലീസിനു കൈമാറി. പൊളോണിയം ഉള്ളില്‍ ചെന്നാണ് മരണമെന്ന സംശയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു (എഫ് ബി ഐ) ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് കൈമാറിയിരുന്നു. ഈ പരിശോധന ഫലത്തിലും പൊളോണിയത്തിന്‍്റെ സാന്നിധ്യം കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല.
ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.