അനുബന്ധ വാര്‍ത്തകള്‍
- ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ല സഞ്ജു ! മലയാളി താരത്തോട് അവഗണന തുടര്‍ന്ന് ബിസിസിഐ
- ആളാകെ മാറി, ഇത് ലിയോണ ലിഷോയി, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഫോട്ടോഷൂട്ട്
- ഇന്ത്യന്‍ നിര്‍മിത സിറപ്പ് കുടിച്ച് 18 കുട്ടികള്‍ ഉസ്ബക്കിസ്ഥാനില്‍ മരിച്ചു
- ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യത; അതീവ ജാഗ്രത
- നേസല്‍ വാക്സിന് എടുക്കേണ്ടത് ആരൊക്കെ
ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ നിർമിത മരുന്നെന്ന് റിപ്പോർട്ട്
ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമിത മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിൻ്റെ പാർശ്വഫലമാണ് കുട്ടികളുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്. നോയിഡ ആസ്ഥാനമായ മാരിയൺ ബയോടെക്കാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്.
ഈ മരുന്നിൽ എതിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപഥാർദം കണ്ടെത്തിയതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ ലോകാരോഗ്യസംഘടനയും അന്വേഷണം ആരംഭിച്ചു. ഒക്ടോബറിൽ ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികൾ മരണപ്പെട്ടിരുന്നു. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് മരുന്ന് ഉത്പാദിപ്പിച്ച കമ്പനി പൂട്ടിയിരുന്നു.