എടക്കര|
Last Modified വ്യാഴം, 2 ജൂണ്‍ 2016 (15:09 IST)
അമ്മായിയമ്മയെ കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മരുമകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്തതിനാണ് ഉപ്പട ആനക്കല്ല് കുന്നുമ്മല്‍ കിരണ്‍ കുമാര്‍ (20), ജിഷ (33) എന്നിവര്‍ കുഞ്ഞമ്മ എന്ന സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചത്.
ഇരുവരും തമ്മിലുള്ള രഹസ്യബന്ധം ചോദ്യം ചെയ്ത കുഞ്ഞമ്മയെ വധിക്കാന്‍ ജിഷയും കിരണും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി.
29 നു പുലര്‍ച്ചെ രണ്ടിനു കിരണ്‍ കുമാര്‍ വീട്ടിലെത്തി ഉറക്കത്തിലായിരുന്ന കുഞ്ഞമ്മയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു.
എന്നാല്‍ രക്ഷപ്പെട്ട കുഞ്ഞമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.