അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (17:36 IST)
സമ്മർദങ്ങൾക്ക് വഴങ്ങിയാണോ
സച്ചിൻ ഉൾപ്പടെയുള്ള താരങ്ങൾ കാർഷിക നിയമത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നടത്തിയതെന്ന് അന്വേഷിക്കാനൊരുങ്ങി
മഹാരാഷ്ട്ര സർക്കാർ.
കാർഷിക നിയമത്തെ പിന്തുണച്ച് സച്ചിൻ ഉൾപ്പടെയുള്ള താരങ്ങളെ ട്വീറ്റ് ചെയ്യിക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തിയതായി കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു.അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൈന നെഹ്‌വാള്‍ എന്നിവരുടെ ട്വീറ്റുകള്‍ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റെയും ട്വീറ്റുകൾ സമാനമാണ്. സുനില്‍ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
താരങ്ങളും ബിജെപി നേതാക്കളും തമ്മില്‍ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകൾ സൂചിപ്പിക്കുന്നത്. ട്വീറ്റ് ചെയ്യാൻ താരങ്ങൾക്ക് മേലെ സമ്മർദ്ദമുണ്ടായോ എന്ന് പരിശോധിക്കണം. കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.