1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala covid update news

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4506 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 414 പേര്‍ക്ക്

Kerala Covid
തിരുവനന്തപുരത്ത് ഇന്ന് (29 ജനുവരി 2021) 414 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 376 പേര്‍ രോഗമുക്തരായി. നിലവില്‍ 4,506 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 311 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ടു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
 
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,621 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,127 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,257 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വറുത്ത കടല ഇഷ്ടമാണോ ? എങ്കിൽ ഈ ആരോഗ്യ ഗുണങ്ങൾ കൂടി അറിയു !