ക്രിസ്ത്യന്‍ മുക്ത മേഖല ആവശ്യമെന്ന് ആര്‍എസ്എസ്; ജാര്‍ഖണ്ഡില്‍ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം - ഭീഷണി ഭയന്ന് ഗ്രാമവാസികള്‍

ക്രിസ്ത്യന്‍ മുക്ത മേഖല ആവശ്യമെന്ന് ആര്‍എസ്എസ്; ജാര്‍ഖണ്ഡില്‍ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം

Christianity-free , RSS , Jharkhand , families , ghar wapsi , Christians converted , BJP , Narendra modi , Christian , ആര്‍എസ്എസ് , മതപരിവര്‍ത്തനം , സിന്ദ്രി , ക്രിസ്ത്യന്‍ മിഷനറി , ലക്ഷ്മണ്‍ സിംഗ് മുണ്ട  , ഘര്‍ വാപ്പസി , ക്രിസ്ത്യന്‍ മുക്ത മേഖല
റാഞ്ചി| jibin| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (18:59 IST)
ആര്‍എസ്എസിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനം വീണ്ടും. ക്രിസ്ത്യന്‍ മുക്ത മേഖലയാക്കുമെന്ന് പ്രഖ്യാപിച്ചാണ് ജാര്‍ഖണ്ഡിലെ ആര്‍കിയില്‍ 53 ക്രിസ്ത്യന്‍ കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചത്. പലരെയും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് മതം മാറ്റിയത്.

ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത പ്രദേശമാണ് സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖലയെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ഇതിനാല്‍, മതം മാറിപ്പോയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാണ് ഘര്‍ വാപ്പസി നടത്തിയതെന്ന് ആര്‍എസ്എസ് സംയോജക് ലക്ഷ്മണ്‍ സിംഗ് മുണ്ട വ്യക്തമാക്കി.

ആര്‍കിയിലെ മതപരിവര്‍ത്തനം ഏപ്രില്‍ മാസത്തിലും തുടരും. മതം മാറിയ ഗ്രാമവാസികള്‍ വൈകാതെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തും. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ക്രിസ്ത്യന്‍ മുക്ത മേഖലയാണ് വേണ്ടതെന്നും ആര്‍എസ്എസ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :