Aiswarya|
Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (10:42 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ഉജ്ജൈനിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍
ചന്ദ്രാവതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക് ഒരുകോടി രൂപ നല്‍കാം എന്ന പ്രഖ്യാപനമാണ് ചന്ദ്രാവത് നടത്തിയത്.
അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയതിന് ഇയാള്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മധ്യപ്രദേശ് പൊലീസ് ചന്ദ്രാവതിനെതിരെ ചുമത്തിയത് എന്നായിരുന്നു വിവരം.
പ്രസ്താവന വിവാദമായതോടെ കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല്ലുന്നതിലുളള വികാരം കൊണ്ടായിരുന്നു തന്റെ ഈ പ്രസ്താവനയെന്നും ഇതില്‍ ഖേദിക്കുന്നുണ്ടെന്നും ചന്ദ്രാവത്ത് പറഞ്ഞിരുന്നു. അതേസമയം കേരളത്തില്‍ നിന്നും തനിക്ക് ഭീഷണി കോളുകള്‍ വന്നതായും കുന്ദന്‍ ചന്ദ്രാവത് പറഞ്ഞു.