ആര്‍‌എ‌സ്‌എസ് ക്യാമ്പില്‍ വൈകിയെത്തിയ മന്ത്രി വി കെ സിംഗിനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (14:49 IST)
ആര്‍‌എ‌സ്‌എസ് ക്യാമ്പില്‍ വൈകിയെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കരസേന മുന്‍ മേധാവിയുമായ ജനറല്‍ വി കെ സിംഗിനെ പ്രസംഗിക്കാന്‍ നേതൃത്വം അനുവദിച്ചില്ല. ആഗ്രയില്‍ മൂന്ന് ദിവസമായി നടക്കുന്ന യുവ സങ്കല്‍പ ശിവിര്‍ എന്ന ക്യാമ്പിലായിരുന്നു സംഭവം. ക്യാമ്പില്‍ 'സുരക്ഷയും പ്രതിരോധ നയങ്ങളും' എന്ന വിഷയത്തില്‍ ഒരു മണിക്കൂര്‍ പ്രസംഗിക്കാനായിരുന്നു സിംഗിനെ ക്ഷണിച്ചത്.

പതിനൊന്നു മണിക്കാണ് സിംഗിന്റെ പ്രസംഗം നിശ്ചയിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് 12.40ന് മാത്രമാണ് സിംഗ് സമ്മേളനത്തിന് എത്തിയത്. ആര്‍എസ്എസിന്റെ രീതി അനുസരിച്ച് വൈകിയെത്തുന്നവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാറില്ല. അതാണ് സിംഗിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് ക്യാമ്പിന്റെ മാധ്യമ ചുമതലയുള്ള ആര്‍എസ്എസ് നേതാവ് വീരേന്ദ്ര വര്‍ഷണേയ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കുന്നവര്‍ തികച്ചും അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല്‍പത് മിനിട്ടിനു ശേഷം സിംഗ് ക്യാമ്പില്‍ നിന്ന് മടങ്ങി. ക്യാമ്പ് നടക്കുന്നിടത്ത് വച്ച് മാധ്യമങ്ങളെ കാണാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അതും വേണ്ടെന്ന് വച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :