ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 20 ജനുവരി 2016 (17:51 IST)
ഹൈദരാബാദിലെ ദളിത് വിദ്യാർഥി
രോഹിത് വേമുലയുടെ ആത്മഹത്യ ജാതിപ്രശ്നങ്ങളുടെ പേരിലല്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സംഭവം തെറ്റായി വ്യഖാനിക്കപ്പെടുകയാണുണ്ടായത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയെ മറ്റൊരു രീതിയില്‍ വ്യഖ്യാനിക്കരുത്. ദളിതനായതുകൊണ്ടല്ല രോഹിതിനെതിരെ നടപടിയെടുത്തത്. ആത്മഹത്യാകുറിപ്പിൽ ഏതെങ്കിലും വ്യക്തിക്കെതിരെയോ സംഘടനകൾക്കെതിരെയോ ആക്ഷേപങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍വ്വകലാശാലയിലെ സംഘര്‍ഷം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയിലെ എക്‌സ്‌ക്യൂട്ടീവിന്റെ തലപ്പത്തിരുന്നയാളും ദളിത് വിഭാഗത്തില്‍പ്പെടുന്നവരാണ്. ഈ സമിതിയെ നിയമിച്ചത്
യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യണ്ടേന്ന തീരുമാനം അന്ന് കൈക്കൊണ്ടത് എല്ലാവരുടേയും വാദം കേള്‍ക്കാതെയാണ്. പിന്നീട് കൗണ്‍സില്‍ ഈ തീരുമാനം പുനപരിശോധിക്കുകയും സസ്‌പെന്‍ഷന്‍ തീരുമാനം കൊക്കൊള്ളുകയും ചെയ്യുകയാണുണ്ടായത്. ഹോസ്റ്റല്‍ വാര്‍ഡനടക്കമുള്ളവര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ദളിത് വിഷയമായി കാണേണ്ടെന്നും മന്ത്രി വ്യക്തമാക്കി.