വാഗ്ദാനം ചെയ്‌ത നല്ല ദിനങ്ങൾ എവിടെ?: മോഡിയെ പരിഹസിച്ച് രാഹുല്‍

  നരേന്ദ്ര മോഡി , രാഹുൽ ഗാന്ധി , യുപിഎ സർക്കാർ , ബിജെപി
ഒഡീഷ| jibin| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (16:40 IST)
പ്രധാനമന്ത്രിയായ ശേഷം വെറും രണ്ടു ദിവസംകൊണ്ട് നരേന്ദ്ര മോഡി ജയിപ്പിച്ച ജനങ്ങളെ മറന്നുവെന്നും, അവര്‍ക്ക് വാഗ്ദാനം ചെയ്‌ത നല്ല ദിനങ്ങള്‍ എവിടെയെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോഡിയില്‍ വിശ്വാസമര്‍പ്പിച്ച പാവം ജനങ്ങളെ അദ്ദേഹം തന്നെ വഞ്ചിച്ചിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് കർഷകർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി പോരാടുമെന്നും രാഹുൽ വ്യക്തമാക്കി.


പാവങ്ങളായ കര്‍ഷകരോട് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്‌ത മോഡി പ്രധാനമന്ത്രിയായ ശേഷം എല്ലാം മറന്നു. ഇന്ത്യയെന്നത് ചില കോർപറേറ്റ് കമ്പനികളും ഏതാനും വ്യക്തികളും മാത്രം ഉൾപ്പെടുന്നതല്ല. അത് കര്‍ഷകര്‍ക്കും സാധാരണക്കാരായ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിയെടുക്കാനാണ് മോഡി സർക്കാരിന്റെ ശ്രമമെന്നും രാഹുൽ ആരോപിച്ചു.

അവതരിപ്പിച്ച ഭൂമിയേറ്റെടുക്കൽ നിയമത്തിൽ വ്യത്യാസം വരുത്തി അവതരിപ്പിക്കാൻ മോഡിയുടെ ബിജെപി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പൊതുജനങ്ങളുടെ എതിർപ്പ് കാരണം ഇനിയും അത് പാസാക്കിയെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഒഡീഷയിലെ ബാർഗഡ് ജില്ലയിൽ കർഷ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :