ലക്നൗ|
VISHNU N L|
Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (17:08 IST)
ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎന്‍യു)യില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമീ വൈസ് ചാന്‍സലര്‍ ആക്കുമെന്ന പ്രചാരണങ്ങളെ തള്ളിക്കൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സ്വാമിക്ക് ചാൻസലർ പദവി വഹിക്കാനുള്ള പ്രായപരിധി കഴിഞ്ഞെന്നും മാത്രമല്ല തനിക്ക് സിസിയെ നിയമിക്കാനുള്ള അധികാരമില്ലായെന്നും സ്മൃതി ഇറാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജെഎൻയുവിന്റെ പുതിയ വൈസ് ചാൻസലറായി സുബ്രഹ്മണ്യം സ്വാമിയെ നിയമിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചുമതല ഏറ്റെടുക്കുന്നതിന് ചില നിർദേശങ്ങൾ സ്വാമി മുന്നോട്ടുവച്ചുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.