രോഹിത് വേമുല ദളിതനല്ല; സംഭവം വര്‍ഗീയ വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സുഷമാ

   രോഹിത് വേമുല , അജിത് ദോവല്‍ , ഹൈദരാബാദ് സര്‍വ്വകലാശാല , സുഷമാ സ്വരാജ്
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 31 ജനുവരി 2016 (10:33 IST)
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്‌മഹത്യ ചെയ്‌ത ഗവേഷക വിദ്യാര്‍ഥി ദളിതനല്ലെന്നും സംഭവം വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തന്റെ അറിവില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും അവര്‍ പറഞ്ഞു. വ്യാഴാഴ്ച രഹസ്യാന്വേഷണ വിഭാഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനു നല്‍കിയ റിപ്പോര്‍ട്ടിലും രോഹിത് ദളിതനല്ലെന്നാണു പറയുന്നത്.

രോഹിതിന്റെ മുത്തശി അവകാശപ്പെടുന്നത് ഇവരുടെ മകന്‍ വി.മണികുമാറും (രോഹിതിന്റെ അച്ഛന്‍) മകന്റെ ഭാര്യയും (രോഹിതിന്റെ അമ്മ വി രാധിക) വധേര വിഭാഗത്തില്‍പ്പെട്ടവരാണ്. വധേര പിന്നാക്ക വിഭാഗമാണ്. ദളിത് വിഭാഗമല്ലെന്നും ഇവര്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :