ന്യൂഡല്‍ഹി|
Last Modified ശനി, 30 ജനുവരി 2016 (21:51 IST)
പെട്രോള്‍, ഡീസല്‍
എക്സൈസ് തീരുവ വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് ലിറ്ററിന് ഒരു രൂപ 50 പൈസയുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ജനുവരിയില്‍ തന്നെ ഇത് മൂന്നാം തവണത്തെ വര്‍ദ്ധനയാണ് ഇത്. ജനുവരി രണ്ടിനും 16നും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. രണ്ടിന് പെട്രോളിന് 37 പൈസയും ഡീസലിന് രണ്ടു രൂപയും വര്‍ദ്ധിപ്പിച്ചപ്പോള്‍ 16ന് പെട്രോളിന് 75 പൈസയും ഡീസലിന് രണ്ട് രൂപയും കൂട്ടിയിരുന്നു.
ഇതിലൂടെ 3200 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നികുതി വര്‍ദ്ധിപ്പിഛ്കതുകൊണ്ട് വിലയില്‍ വ്യത്യാസമുണ്ടാകില്ല.
രാജ്യാന്തര വിപണയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് അതനുസരിച്ചുള്ള വിലക്കുറവ് വരുത്താത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.