തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ബസ് പഞ്ചാബില്‍ അപകടത്തില്‍പെട്ട് ഏഴുപേര്‍ മരിച്ചു

പഞ്ചാബില്‍ വാഹനാപകടത്തില്‍ ഏഴുമരണം

ഹോഷിയാര്‍പുര്‍| JOYS JOY| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (11:56 IST)
പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ ബസ് അപകടത്തില്‍പെട്ടു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു.മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. ഹോഷിയാര്‍പുരിന് അടുത്തുള്ള ചോഹലിനടുത്താണ് അപകടം.

സംഭവത്തില്‍ പരുക്കേറ്റ 16 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേക്ക് തകരാറിലയാതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അനുശോചനം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :