ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് പേര്‍ മരിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ചു പേര്‍ മരിച്ചു.

muscut, oman, accident, death, pattambi, cherpp മസ്ക്കത്ത്, ഒമാന്‍, അപകടം, മരണം, പട്ടാമ്പി, ചേര്‍പ്പ്
മസ്ക്കത്ത്| സജിത്ത്| Last Modified ഞായര്‍, 31 ജൂലൈ 2016 (13:52 IST)
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ചു പേര്‍ മരിച്ചു. ഒമാനിലെ അൽ ഖൂദിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ്
മരിച്ച മലയാളികൾ.

അമിതവേഗമാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം.മൃതദേഹങ്ങള്‍ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :