നേപ്പാളില്‍ വീണ്ടും ഭൂചലനം; ആളപായമില്ല

കാഠ്മണ്ഡു| JOYS JOY| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (14:49 IST)
നേപ്പാളില്‍ വീണ്ടും ഭൂചലനം. ഏപ്രില്‍ 25ന് ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂചലനം ഉണ്ടായതിനു ശേഷം തുടര്‍ച്ചയായി നിരവധി ചലനങ്ങളാണ് നേപ്പാളില്‍ ഉണ്ടായത്. റിക്‌ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഒന്നുമില്ല.

ചൊവ്വാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ഏപ്രില്‍ 25ലെ ഭൂചലനത്തിനു ശേഷം റിക്‌ടര്‍ സ്കെയിലില്‍ നാലിനു മുകളില്‍ രേഖപ്പെടുത്തുന്ന 376ആമത്തെ ചലനമാണ് ഇന്ന് ഉണ്ടായത്.
നാഷണല്‍ സീസ്‌മോളജിക്കല്‍ സര്‍വ്വേയുടെ കണക്ക് പ്രകാരമാണിത്.

നേപ്പാള്‍ കേന്ദ്രമായി തിങ്കളാഴ്ചയും ഭൂചലനം ഉണ്ടായിരുന്നു. പാകിസ്ഥാനിലും ഉത്തരേന്ത്യയിലും ഇതിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

ഏപ്രിലില്‍ 8500ലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :