ഹിന്ദു രാഷ്‌ട്രമാക്കണമെന്ന ആവശ്യമുയര്‍ത്തി നേപ്പാളില്‍ പ്രതിഷേധം

കാഠ്‌മണ്ഡു| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (18:28 IST)
നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിഷേധ പ്രകടനം നടത്തിയവര്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി പ്രകാശ്‌ മാന്‍ സിംഗിനെതിരെ ചെരുപ്പെറിഞ്ഞു. രാഷ്‌ട്രീയ പ്രജന്ദരാ പാര്‍ട്ടി കാഠ്മണ്ഡുവില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രതിഷേധ മാര്‍ച്ച്‌ എത്തുമ്പോള്‍ മാന്‍ സിംഗ് പൊതുജനങ്ങളുമായി നേരിട്ട്‌ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയായിരുന്നു.

ചെരുപ്പേറ്‌ ആരംഭിച്ചതോടെ പോലീസിടപെട്ട്‌ പ്രതിഷേധക്കാരെ തുരത്തിയോടിച്ചു. എന്നാല്‍ മാന്‍ സിംഗിന്‌ ചെരിപ്പേറില്‍ പരിക്കേറ്റിരുന്നോ എന്നത്‌ വ്യക്‌തമല്ല. നേപ്പാള്‍ ഒരു ഹിന്ദു രാജ്യമാണെന്നും, ഭാവിയിലും അത്‌ അങ്ങനെതന്നെ തുടരണമെന്നുമാണ്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്‌.

വിദേശ ഇടപെടല്‍ മൂലമാണ്‌ നേപ്പാളിനെ മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിക്കേണ്ടിവന്നത്‌. ആവശ്യം നേടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും രാഷ്‌ട്രീയ പ്രജന്ദരാ പാര്‍ട്ടി നേതാവ്‌ മാധവ്‌ ഭട്ടാരായി വ്യക്‌തമാക്കി. 2008ലാണ്‌ നേപ്പാളിനെ മതിനിരപേക്ഷ രാജ്യമായി പ്രഖ്യാപിച്ചത്‌. അതേസമയം ഭൂരിഭാഗം നേപ്പാളികളും ഹിന്ദുക്കളാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :