രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 13പേര്‍ക്ക് മെഡല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ജനുവരി 2024 (14:00 IST)
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിനാഘഷങ്ങള്‍ക്ക് മുമ്പായാണ് മെഡലുകള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് 13പേര്‍ക്ക് മെഡല്‍ ലഭിച്ചു. രണ്ട് പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പട്ടികയിലും 11 പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.

എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് മെഡല്‍ നേടിയിരിക്കുന്നത്. ഐജി എ. അക്ബര്‍, എസ്പിമാരായ ആര്‍.ഡി. അജിത്, വി. സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സുനില്‍കുമാര്‍ സി.കെ., എഎസ്പി വി. സുഗതന്‍, ഡിവൈഎസ്പി സലീഷ് എന്‍.എസ്., രാധാകൃഷ്ണപിള്ള എ.കെ., എഎസ്ഐ ബി. സുരേന്ദ്രന്‍, ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി. എഎസ്ഐ മിനി കെ. തുടങ്ങിയവരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :