മ്യാന്‍മറിന്റെ വ്യോമസേന യുദ്ധവിമാനം മിസോറാമില്‍ തകര്‍ന്ന് വീണു
മ്യാന്‍മറിന്റെ വ്യോമസേന യുദ്ധവിമാനം മിസോറാമില്‍ തകര്‍ന്ന് വീണു. മിസോറാമിലെ ലെങ്പുയ് എയര്‍ പോര്‍ട്ടിലാണ് വിമാനം തകര്‍ന്ന് വീണത്. മിസോറം ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിമാനത്തില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ലെങ്പുയ്‌ലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെടുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വിമാനം തകര്‍ന്ന് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചരിക്കുകയാണ്.
