രേണുക വേണു|
Last Modified ബുധന്‍, 24 ജനുവരി 2024 (09:48 IST)
Ram Temple: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് ആഘോഷ പ്രകടനങ്ങള്‍ നടത്തിയ ഇന്ത്യക്കാരെ കുവൈറ്റില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഒന്‍പത് ഇന്ത്യക്കാരെയാണ് രണ്ട് കമ്പനികള്‍ ജോലിയില്‍ നിന്നു പുറത്താക്കി ഇന്ത്യയിലേക്ക് തിരികെ അയച്ചത്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സമയത്ത് ഇവര്‍ ജോലി സ്ഥലത്ത് ആഹ്ലാദം പ്രകടിപ്പിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ചയാണ് രാംലല്ല വിഗ്രഹം സ്ഥാപിച്ചത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യ കാര്‍മികന്‍.